പ്രാഥമിക വിവരങ്ങള്‍

പവിത്രമോതിരവും വ്രതശുദ്ധിയും

പവിത്രമോതിരം നിര്‍മ്മിക്കുന്നത് വ്രതശുദ്ധിയോടുകൂടിയാണ്. മൂന്നു ദിവസത്തെ അതിസൂക്ഷമവും, കഠിനവുമായ പ്രവര്‍ത്തനം വേണം ആ മോതിരത്തിന്‍റെ നിര്‍മ്മാണത്തിന്. മോതിരം നിര്‍മ്മിച്ചതിനുശേഷം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൂജിക്കുക എന്നൊരു ചടങ്ങുണ്ട്. എന്നിട്ടേ ഏല്‍പ്പിച്ച ആള്‍ക്ക് അതു നല്‍കുകയുള്ളൂ. പൂജയ്ക്ക് ശേഷം ദൈവീകസാന്നിധ്യം സിദ്ധിക്കുന്നുവെന്നാണ് വിശ്വാസം.

പവിത്രമോതിരത്തില്‍ ത്രിമൂര്‍ത്തികളുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ട് അത് പാപഹരമാണെന്നും പൗരാണിക സങ്കല്‍പ്പമുണ്ട്. ഇതാണ് പവിത്രമോതിരം ധരിക്കുന്നത് ഭൗതികവും ആത്മീയവുമായ ശ്രേയസ്സിന് ഗുണപ്രദമാണെന്ന വിശ്വാസത്തിനടിസ്ഥാനം.

എന്നാല്‍ പവിത്രമോതിരം ധരിക്കുന്നവരും ജീവിതത്തില്‍ ചില ചിട്ടകളൊക്കെ അനുഷ്ഠിക്കേണ്ടതുണ്ട്. മത്സ്യം, മാംസം, മദ്യം തുടങ്ങിയവ വര്‍ജ്ജിക്കണമെന്നത് പവിത്രധാരണത്തിന്‍റെ പൊതുനിയമമാണ്. പവിത്രമോതിരം കലാഭംഗിയുള്ളതാണെങ്കിലും അത് കേവലം അലങ്കാരത്തിനുവേണ്ടി ധരിക്കാനുള്ളതല്ല. പവിത്രമായ സങ്കല്പമാണ് അതിന്‍റെ പിറകിലുള്ളത്.

മോതിരത്തിന്‍റെ സൈസ് തൂക്കം ഗ്രാം. മി. ഗ്രാം ഒരു മോതിരത്തിന്‍റെ വില
1 തികഞ്ഞ മോതിരം 38 + 500 2,15,000.00/ രൂപ
മുക്കാല്‍ 28 + 900 160000.00/ രൂപ
അര 19 + 250 1,10,000.00/ രൂപ
കാലെ അരക്കാല്‍ 14 + 450 82,000.00/ രൂപ
കാല്‍ 9 + 650 56,000.00/ രൂപ<
അരക്കാലെ മഹാണി 7 + 250 44,000.00/ രൂപ

പയ്യന്നൂര്‍ പവിത്ര മോതിരം 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ , മുകളില്‍ പറഞ്ഞ ആറു തൂക്കങ്ങളില്‍ മാത്രമേ നിര്‍മ്മിക്കുവാന്‍ സാധിക്കുകയുള്ളൂ.

റിങ്ങിനായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
  • നിങ്ങള്‍ക്ക് ആവശ്യമുള്ള മോതിരം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുക
  • മോതിരം ഉപയോഗിക്കുന്ന ആളുടെ പേരും നക്ഷത്രവും വേണം
  • വലതുകൈയ്യുടെ മോതിരവിരലിന്‍റെ അളവ് കൃത്യമായി വേണം (നേര്‍ത്ത കമ്പി കൊണ്ടോ അല്ലെങ്കില്‍ ഫാന്‍സി മോതിരമോ അളവായി തരണം)
  • ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മോതിരത്തിന്‍റെ വില മുന്‍കൂറായി നല്‍കേണ്ടതാണ്.
  • ഡി.ഡി ചെക്ക് എന്നിവ സി.വി ജയചന്ദ്രന്‍ എന്ന പേരില്‍ അയക്കണം
  • മോതിരം ഇന്‍ഷുര്‍ ചെയ്ത് അയച്ചു കൊടുക്കുന്നതാണ്.
  • ഓര്‍ഡറും ഡി.ഡി യും ലഭിച്ചാല്‍ ഒരു മാസത്തിനകം പവിത്ര മോതിരം അയച്ചു കൊടുക്കുന്നതാണ്.