യോഗരഹസ്യം

പവിത്രമോതിരത്തിന്‍റെ യോഗരഹസ്യം

വലതുകൈയ്യുടെ മോതിരവിരലിലാണ് പവിത്രമോതിരം ധരിക്കേണ്ടത്. അതിന് യോഗശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. മനുഷ്യന്‍റെ നട്ടെല്ലിന് ഇടതുഭാഗത്ത് ഇഡയെന്ന നാഡിയും (ചന്ദ്രമണ്ഡലം) വലതുഭാഗത്ത് പിംഗളയെന്ന നാഡിയും (സൂര്യമണ്ഡലം) സ്ഥിതിചെയ്യുന്നു. തര്‍പ്പണം, യാഗം, പൂജ തുടങ്ങിയ കര്‍മ്മങ്ങളില്‍ സൂര്യമണ്ഡലത്തിനാണ് പ്രാധാന്യം. പവിത്രം ധരിക്കുന്നതോടെ വലതുകൈ പ്രസ്തുത കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായിത്തീരുന്നു.

ഇഡ , പിംഗള എന്നീ നാഡികളുടെയിടയില്‍, നട്ടെല്ലിന്‍റെ മദ്ധ്യത്തില്‍ സുഷുമ്നയെന്ന പേരില്‍ അത്യന്തം പ്രാധാന്യമുള്ള മറ്റൊരു നാഡിയുണ്ട്. ആ നാഡിയുടെ കീഴെ അറ്റത്ത് മൂലാധാരത്തിന്‍റെ കുണ്ഡലിനിയെന്ന സൂക്ഷ്മമായ സൃഷ്ടിശക്തിയെ ഉണര്‍ത്താനുള്ള യോഗവിദ്യാപരമായ ചില കെട്ടുകളാണ് പവിത്രമോതിരത്തില്‍ നിബന്ധിച്ചിട്ടുള്ളത്. ബ്രഹ്മഗ്രന്ഥിയെ ഭേദിക്കാകയെന്ന പ്രക്രിയയിലേക്ക് മനുഷ്യനെ ഉയര്‍ത്തുവാനുള്ള ചില സാങ്കേതിക വിദ്യകള്‍ ഉള്‍കൊള്ളുന്ന പവിത്രമോതിരം ധരിക്കുമ്പോള്‍ നാമും പവിത്രത പാലിക്കാന്‍ ബാദ്ധ്യസ്ഥരത്രേ.